Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JewellerySector

ര​ണ്ടു ​ഗ്രാ​മി​ൽ താ​ഴെ​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ​ക്കു ഹാ​ൾ​മാ​ർ​ക്കിം​ഗ്; സ്വർണാഭരണ മേഖലയ്ക്കു തിരിച്ചടി?

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ര​​​ണ്ടു ഗ്രാ​​​മി​​​ൽ താ​​​ഴെ​​​യു​​​ള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും ഹാ​​​ൾ മാ​​​ർ​​​ക്കിം​​​ഗ് (എ​​​ച്ച്‌​​​യു​​​ഐ​​​ഡി-​​​ഹാ​​​ൾ​​​മാ​​​ർ​​​ക്ക് യു​​​ണീ​​​ക് ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ൻ) നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കാ​​​നു​​​ള്ള നീ​​​ക്കം സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ മേ​​​ഖ​​​ല​​​യ്ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക.

ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​നം ഉ​​​പ​​​ഭോ​​​ക്തൃ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ ശു​​​ദ്ധ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​​താ​​​ണെ​​​ങ്കി​​​ലും വ​​​ള​​​രെ കു​​​റ​​​ഞ്ഞ ഭാ​​​ര​​​മു​​​ള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും അ​​​തേ​ രീ​​​തി​​​യി​​​ൽ നി​​​ർ​​​ബ​​​ന്ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് പ്രാ​​​യോ​​​ഗി​​​ക​​​വും സാ​​​മ്പ​​​ത്തി​​​ക​​​വു​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ​​​ക്ക് ഇ​​​ട​​​യാ​ക്കു​​​മെ​​​ന്നു​​​മാ​​​ണ് ആ​​​ശ​​​ങ്ക.

മൂ​​​ക്കു​​​ത്തി, ചെ​​​റി​​​യ ക​​​മ്മ​​​ൽ, മോ​​​തി​​​രം,ലോ​​​ക്ക​​​റ്റ്, കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ തു​​​ട​​ങ്ങി​​​യ ര​​​ണ്ടു ഗ്രാ​​​മി​​​ൽ താ​​​ഴെ​​​യു​​​ള്ളചെ​​​റു​​​ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യാ​​​ൽ ആ​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ വി​​​ല​​​യു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ൾ ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് ചെ​​​ല​​​വ് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ഉ​​​യ​​​രും. ഇ​​​തോ​​​ടൊ​​​പ്പം ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു​​​ള്ള ഗ​​​താ​​​ഗ​​​തം, പാ​​​ക്കിം​​​ഗ്, കൈ​​​കാ​​​ര്യം ചെ​​​യ്യ​​​ൽ, പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള അ​​​ധി​​​ക ചെ​​​ല​​​വും വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കു വ​​​ഹി​​​ക്കേ​​​ണ്ടി​​​വ​​​രും.

ഇ​​​തി​​​ന്‍റെ അ​​​ന്തി​​​മ​ ഭാ​​​രം ഉ​​​പ​​​യോ​​ക്താ​​​വി​​​നു​​​മേ​​​ൽ എ​​​ത്താ​​​ൻ സാ​​​ധ്യ​​​ത​​​യേ​​​റെ​​​യാ​​​ണ്. സൂ​​​ക്ഷ്മ ഡി​​​സൈ​​​നു​​​ക​​​ളു​​​ള്ള ചെ​​​റി​​​യ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ ഹാ​​​ൾ​​​മാ​​​ർ​​​ക്കിം​​​ഗ് പ​​​തി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ആ​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ രൂ​​​പ​​​ക​​​ൽ​​​പ​​​ന​​​യ്ക്കും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തി​​​നും പ്രാ​​​യോ​​​ഗി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

സ്വ​​​ർ​​​ണ​​​വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യി​​​ലെ ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ക​​​രെ​​​യും പ​​​ര​​​മ്പ​​​രാ​​​ഗ​​​ത സ്വ​​​ർ​​​ണ​​​പ്പ​​​ണി​​​ക്കാ​​​രെ​​​യും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ​​​യും ബാ​​​ധി​​​ക്കു​​​ന്ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് മു​​​മ്പ് ബ​​​ന്ധ​​​പ്പെ​​​ട്ട വ്യാ​​​പാ​​​ര സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് സി​​​ൽ​​​വ​​​ർ മ​​​ർ​​​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​ജി​​​എ​​​സ്എം​​​എ) ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. എ​​​സ്. അ​​​ബ്ദു​​​ൾ നാ​​​സ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഉ​​​പ​​​ഭോ​​​ക്തൃ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​നാ​​​വ​​​ശ്യ അ​​​ധി​​​ക ചെ​​​ല​​​വ് ഉ​​​പ​​​യോ​​​ക്താ​​​വി​​​ന്‍റെ മേ​​​ൽ അ​​​ടി​​​ച്ചേ​​​ൽ​​​പി​​​ക്ക​​​രു​​​ത്. ര​​​ണ്ടു ഗ്രാ​​​മി​​​ൽ താ​​​ഴെ​​​യു​​​ള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു നി​​​ല​​​വി​​​ലു​​​ള്ള ഇ​​​ള​​​വ് നി​​​ല​​​നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up